Times Kerala

മകൻ ആര്‍ഭാട ജീവിതം നയിച്ചിരുന്നില്ല, അവനെ കേസില്‍ കുടുക്കിയതാണ്; മാര്‍ട്ടിന്റെ പിതാവ്

 
മകൻ ആര്‍ഭാട ജീവിതം നയിച്ചിരുന്നില്ല, അവനെ കേസില്‍ കുടുക്കിയതാണ്; മാര്‍ട്ടിന്റെ പിതാവ്

തൃശ്ശൂർ: കൊച്ചിയിൽ കണ്ണൂർ സ്വദേശിയായ യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും, പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലെ പ്രതി മാർട്ടിനെ ചിലർ ചേർന്ന് കേസിൽ കുടുക്കിയതാണെന്നും, മകൻ ആർഭാട ജീവിതം നയിച്ചിരുന്നില്ലെന്നും പിതാവ് ജോസഫ്. മാതൃഭൂമി ന്യൂസിനോടാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്. മുണ്ടൂർ സ്വദേശിയായ അച്ചു എന്നയാളാണ് ഇതിൽ പ്രധാനി. അച്ചുവാണ് മാർട്ടിനെ കുടുക്കിയത്. വിവിധ ട്രേഡിങ്ങിനായി 20 ലക്ഷത്തിലേറെ രൂപയാണ് മാർട്ടിൻ ഇയാൾക്ക് നൽകിയിട്ടുള്ളത്. ലക്ഷങ്ങളുടെ കടമാണ് മാർട്ടിനുള്ളത്. രതീഷ് എന്നയാളുമായും പണമിടപാട് ഉണ്ടായിരുന്നു. എന്നാൽ ഇയാൾക്ക് എത്ര രൂപ നൽകിയിട്ടുണ്ടെന്ന് അറിയില്ല. മാർട്ടിൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇതുവരെ വിശ്വസിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.കൊച്ചിയിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത്. തൃശ്ശൂർ മുണ്ടൂരിലെ ചതുപ്പിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതിനിടെ, മാർട്ടിനെതിരേ കൂടുതൽ യുവതികൾ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്.

Related Topics

Share this story