Times Kerala

ലക്ഷദ്വീപിൽ നാളെ കരിദിനം ആചരിക്കും

 
ലക്ഷദ്വീപിൽ നാളെ കരിദിനം ആചരിക്കും

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ നാളെ ദ്വീപിൽ എത്താനിരിക്കെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് കടന്ന് ലക്ഷദ്വീപ് നിവാസികൾ. നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം. തിങ്കളാഴ്ച്ച ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ ഒരാഴ്ച്ച ദ്വീപിലുണ്ടാകും.

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് നാളെ കരിദിനം ആചരിക്കാൻ ഒരുങ്ങുന്നത്. വീടുകൾക്ക് മുൻപിൽ കറുത്ത കൊടികൾ തൂക്കും. ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിക്കും. ഇതിനിടെ ബിജെപിക്ക് സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ഒഴിവാക്കാമെന്ന് അംഗങ്ങൾ നിർദേശിച്ചു.

Related Topics

Share this story