Times Kerala

കോവിഡ് ചികിത്സ സാമഗ്രികളുടെ ലഭ്യത കുറവ് സംസ്ഥാനത്ത് രൂക്ഷം

 
കോവിഡ് ചികിത്സ സാമഗ്രികളുടെ ലഭ്യത കുറവ് സംസ്ഥാനത്ത് രൂക്ഷം

തിരുവനന്തപുരം: ലോക്കൽ പർച്ചേസിന് അനുമതി നൽകിയിട്ടും ഗ്ലൗസ് അടക്കം കോവിഡ് ചികിത്സാ സാമഗ്രികളുടെയും മരുന്നുകളുടെയും ലഭ്യത കുറവ് വീണ്ടും സംസ്ഥാനത്ത്. താലൂക്ക് ആശുപത്രികളിലും ജില്ല ആശുപത്രികളിലുമാണ് ഇവയ്ക്ക് ക്ഷാമം നേരിടുന്നത്. ഗ്ലൗസ്,മാസ്ക്,ഗൗൺ എന്നിവയ്ക്കും ആസ്പിരിൻ അടക്കമുള്ള മരുന്നുകൾക്കുമാണ് പ്രതിസന്ധി തുടരുന്നത്. കോവിഡ് സാഹചര്യത്തിൽ ഒപി കുറഞ്ഞതോടെ ആശുപത്രികളുടെ വരുമാനവും പ്രതിസന്ധിയിലാണ്. ഇവിടങ്ങളിൽ ലോക്കൽ പർച്ചേസിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ളവ ഇപ്പോഴും ലഭിക്കുന്നില്ല.

Related Topics

Share this story