Times Kerala

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയേക്കുമെന്ന് സൂചന

 
കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കെ.സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാൻ നീക്കങ്ങൾ നടക്കുന്നത്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എംടി രമേശിനെ പരിഗണിക്കാനാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്.

ഇതിന് മുന്നോടിയായി എംടി രമേശിന്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി യോഗം ചേർന്നു. സുരേന്ദ്രനെ ദേശീയ തലത്തിൽ മറ്റെന്തെങ്കിലും ചുമതലയിലേക്ക് മാറ്റുമെന്നും സൂചന. സംസ്ഥാനത്ത് പാർട്ടിക്ക് ഉണ്ടായ പേരുദോഷം മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Related Topics

Share this story