Times Kerala

കോപ്പ അമേരിക്ക; അനിശ്ചിതത്വം അവസാനിക്കുന്നില്ല; ഉദ്ഘാടന മത്സരം കളിക്കേണ്ട വെനസ്വേല ടീമിലെ 12 പേർക്ക് കോവിഡ്

 
കോപ്പ അമേരിക്ക; അനിശ്ചിതത്വം അവസാനിക്കുന്നില്ല; ഉദ്ഘാടന മത്സരം കളിക്കേണ്ട വെനസ്വേല ടീമിലെ 12 പേർക്ക് കോവിഡ്

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഉദ്ഘാടന മത്സരം കളിക്കേണ്ട വെനസ്വേല ടീമിലെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആതിഥേയരായ ബ്രസീലും വെനസ്വേലയും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കേണ്ടിയിരുന്നത്. അതേസമയം, കോവിഡ് പോസിറ്റീവ് ആയവരെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ലാറ്റിനമേരിക്കൻ അസോസിയേഷൻ അനുവദിക്കുന്നതിനാൽ കളി മാറ്റിവെയ്ക്കാൻ സാധ്യതയില്ല.

Related Topics

Share this story