Times Kerala

‘തഗ്‌ലൈഫ്’ ലോകത്തെ ഭയപ്പെടുത്തിയ ഏറ്റവും വലിയ കൊട്ടേഷൻ സംഘം, ഉത്തരേന്ത്യൻ തഗ്ഗീസിന്റെ കഥ.!

 
‘തഗ്‌ലൈഫ്’ ലോകത്തെ ഭയപ്പെടുത്തിയ ഏറ്റവും വലിയ കൊട്ടേഷൻ സംഘം, ഉത്തരേന്ത്യൻ തഗ്ഗീസിന്റെ കഥ.!

തഗ്‌ലൈഫ് എന്ന പദം പലർക്കും സുപരിചിതമാണ്…എന്നാൽ എന്താണ് തഗ്‌ലൈഫ് ? 20 ലക്ഷത്തോളം മനുഷ്യരെ കൊന്ന് തള്ളീട്ടുള്ള ഒരു വർഷം കൊണ്ട് മാത്രം 30000 കൊലകൾ നടത്തിയിട്ടുള്ള എട്ട് നൂറ്റാണ്ടുകളായി ഭൂമിയിൽ നിലവിലുള്ള ലോകത്തിലെ ഏറ്റവും വലിയ ആസൂത്രിത കൊള്ളസംഘമാണ് തഗീസ് .ഈ സംഘത്തിലെ അംഗങ്ങളെ വിളിക്കുന്ന തഗ് എന്ന നാമത്തിൽ നിന്നുമാണ് തഗ്‌ലൈഫ് എന്ന പ്രയോഗം ഉണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും ഭീകരതസ്കര കൊലയാളികളാണ് തഗുകൾ .

ഉത്തരേന്ത്യയിലെ ദുരൂഹമായ കുന്നുകളിൽ വഴിയാത്രക്കാരായ ജനങ്ങളെ ഭീക്ഷണിപ്പെടുത്തുകയും നാണയംകെട്ടിയ മഞ്ഞതൂവാല കൊണ്ട് കഴുത്ത്‌ മുറുക്കി കൊല്ലുകയും ചെയ്യുന്നവരായിരുന്നു പതിനെട്ടാം നൂറ്റാണ്ടിലെ തഗുകൾ .വഴിയറിയാത്ത മരുകുന്നുകളിൽ വെളിച്ചവും സംഗീതവും കൊണ്ട് സമ്പന്നരായ ഇരകളെ മരണത്തിലേക്ക് വഴിതെറ്റിച്ചു കൊണ്ട് പോകുന്ന തഗുകൾ അക്കാലത്ത്‌ ഉത്തരേന്ത്യയിലെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു .‘തഗ്‌ലൈഫ്’ ലോകത്തെ ഭയപ്പെടുത്തിയ ഏറ്റവും വലിയ കൊട്ടേഷൻ സംഘം, ഉത്തരേന്ത്യൻ തഗ്ഗീസിന്റെ കഥ.!

യാത്ര സംഘത്തിനൊപ്പം സഹായിയായോ സഹായം അഭ്യർത്ഥിച്ചോ ആണ് തഗുകൾ വരിക .തഗുകൾ യാത്രാസംഘങ്ങൾക്കൊപ്പം ചേരുമ്പോൾ തന്നെ മറ്റു സംഘങ്ങങ്ങൾ അവർക്കായി കുഴിമാടം ഒരുക്കീട്ടുണ്ടാകും. മരണം അടുത്ത് എത്തിയാൽ സഹായികൾ ഇരുട്ടിൽ അപ്രത്യക്ഷരാകും.ചിലപ്പോൾ അവർ തന്നെ കൊലയാളികളായി മാറും.പൊടുന്നെനെയായിരിക്കും പിന്നിൽ നിന്നും കഴുത്തിൽ കുരുക്ക് വീഴുന്നത്. കൊള്ളയും കൊലയും ആചാരമായിരുന്നു തഗുകൾക്ക് .പിതാവിൽ നിന്ന് മക്കളിലേക്ക് തൊഴിൽ കൈമാറും ,വളരെ വിചിത്രമായ അതിലുപരി ഭീതിജനിപ്പിക്കുന്ന ഒരു ജനതയാണ് തഗുകൾ .

സിനിമയെ വെല്ലുന്ന ചരിത്രമാണ് തഗുകൾക്ക്. ഇവരെ പറ്റി ആദ്യമായി ആധികാരികമായി പറയുന്നത് സിയാവുദീൻ ബലാനി എഴുതിയ ‘താരി കി ഫിറോസ് ‘ എന്ന ഗ്രന്ഥത്തിലാണ്.ഏഴ് മുസ്ലീം സഞ്ചാരഗോത്രങ്ങളിൽ നിന്നായിരുന്നു ഈ സംഘത്തിന്റെ തുടക്കം.പിന്നീട് ഇവരുമായി ഹിന്ദുക്കളും ചേർന്നു.ക്രമേണ രണ്ടു കൂട്ടരും ഒരുപോലെയുള്ള സംഘങ്ങളായി മാറി .അവർക്ക് അവരുടേതായ ആരാധന രീതികളും ക്രമങ്ങളുമുണ്ടായി.അവരുടെ കുലദൈവമായിരുന്ന കാളിമ തങ്ങളെ ഇത്തരം കാര്യങ്ങൾക്ക് നിയോഗിച്ചിരിക്കുന്നു എന്ന് അവർ വിശ്വസിച്ചു പോകുന്നു .ഈ വിശ്വാസത്തിന് അടിത്തറ പാകാൻ അവർക്ക് ഒരു ഐതീഹ്യവുമുണ്ട് .

തഗികളുടെ ഐതിഹ്യ പ്രകാരം കാളി ഭൂമിയിൽ വെച്ച് മനുഷ്യവംശത്തെ രക്ഷിക്കാൻ ഒരു യുദ്ധം നടത്തി .രക്തഭീജ എന്ന മൗനുഷ്യനെ തിന്നു നശിപ്പിക്കുന്ന ദുർദേവതയോട്.മുറിവേറ്റ രക്തഭീജിയുടെ ഓരോ തുള്ളി ചോരയും ഭൂമിയിൽ പതിക്കുമ്പോൾ മറ്റൊരു ദുർദേവതയായി രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്നു .രക്തബീജയുമായി യുദ്ധം ചെയ്‌തു മടുത്ത ഭവാനി ദേവി രണ്ടു മനുഷ്യരെ സൃഷ്ട്ടിച്ചു.ഇതാണ് ഐതീഹ്യം, ഉറുമാൽ ആയുധമാക്കി അവരോട് ദുർദേവതകളെ കഴുത്തുഞെരിച്ചു കൊല്ലാൻ ആവശ്യപ്പെട്ടു. അവരുടെ അവതാരലക്ഷ്യം നേടിയപ്പോൾ അവരോട് ഉറുമാൽ വീട്ടിൽ സൂക്ഷിക്കുവാനും അവരുടെ കൂട്ടത്തിൽ പെടാത്തവരെ എല്ലാം കൊല്ലുവാനും ആവശ്യപ്പെട്ടു .പുതുതായി സ്ഥാനം ലഭിക്കുന്നവരോട് അവർക്കു പ്രോത്സാഹനം എന്നോണം പറയുന്ന കഥയാണിത് .

ഉത്തരേന്ത്യയിൽ ഒരു തഗി പിറക്കുന്നത് പത്താം വയസിലാണ് .ആദ്യമായി കൊലയ്ക്ക് ആ കുട്ടിയെ സാക്ഷിയാക്കും .കൊലയുടെയും കൊള്ളയുടെയും ആദ്യ പാഠങ്ങൾ പഠിപ്പിക്കുവാൻ ഒരു ഗുരു ഉണ്ടാകും.ചടങ്ങുകൾ ആരംഭിക്കുന്നത് കാളിക്ക് ബലിയർപ്പിച്ചാണ് .പണി ആയുധമായ തൂവാലയും കുരുക്കുകളും പൂജിച്ചെടുക്കും.കഴുത്ത്‌ മുറുക്കാനുള്ള തൂവാലയിൽ നാണയംവെച്ചു കെട്ടും .ക്ഷമയായിരുന്നു തഗുകളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം.ഇരയെ തീരുമാനിച്ചു കഴിഞ്ഞാൽ മികച്ച അവസരത്തിനായി കാത്തിരിക്കും .സഹായിയും സഹയാത്രികനുമായി വേഷം കെട്ടും .കൊലനടത്താൻ പറ്റിയ സ്ഥലത്തിനായി മൈലുകളോളം ഇരയറിയാതെ പിന്തുടരും .കൊലനടത്താൻ അച്ചടക്കമുള്ള സംഘങ്ങളായാണ് തഗുകൾ ഗ്രാമത്തിൽ നിന്ന് പുറപ്പെടുക .ഓരോ സംഘത്തിനും ഒരു നേതാവുണ്ടാകും,കൊല നടത്താൻ അംഗങ്ങൾക്ക് സൂചന നൽകാനും തഗുകൾക്ക് അവരുടേതായ രീതിയുണ്ട് .

ഓറഞ്ച് തൂവാല വീശുക ,പുകയില ചോദിക്കുക തുടങ്ങിയവയാണത് .ഇരകൾ നിലവിളിക്കുമ്പോൾ ഉച്ചത്തിൽ പാട്ട് പാടിയും കരച്ചിലിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാനും കൂടാരങ്ങൾക്ക് അകത്തേക്ക്‌ ആരും വരാതിരിക്കാനും പുറത്തേക്ക് രക്ഷപെടാതിരിക്കുവാനും ചുറ്റും കാവൽ നിൽക്കുവാനും ആളുകളുണ്ടായിരിക്കും .ഇതൊക്കെ തലമുറകളായി അവർക്ക് കൈമാറി വന്നു .ആ കാലഘട്ടത്തിൽ തഗുകൾ ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഉണ്ടായിരുന്നു.

Related Topics

Share this story