Times Kerala

‘വീട്ടിൽ അമ്മയും പെങ്ങളുമില്ലേ’ ടിക്‌ടോക് ‘അമ്പിളി’യുടെ വീഡിയോസ് കുത്തിപ്പൊക്കി സോഷ്യൽമീഡിയ

 
‘വീട്ടിൽ അമ്മയും പെങ്ങളുമില്ലേ’ ടിക്‌ടോക് ‘അമ്പിളി’യുടെ വീഡിയോസ് കുത്തിപ്പൊക്കി സോഷ്യൽമീഡിയ

ടിക്ടോക് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്ന അമ്പിളി എന്ന വിഘ്നേഷ് കൃഷ്ണ പീഡനക്കേസിൽ അറസ്റ്റിലായതോടെ പഴയ പോസ്റ്റുകളും വിഡിയോകളും വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ്. ‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ എന്ന പഴയവീഡിയോ ഇപ്പോൾ ട്രോളുകളാൽ നിറയുകയാണ്.

മുൻപ് തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടിൽ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഡിയോയും ഇതിനൊപ്പം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്പിളിക്കെതിരെ രൂക്ഷ വിമർശനങ്ങളും പോസ്റ്റുകളിൽ ഉയരുന്നുണ്ട്. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് കൃഷ്ണ അറസ്റ്റിലായത്.

ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിഘ്നേഷ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.സംഭവത്തിൽ കേസെടുത്തതോടെ വിഘ്നേഷ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് വിദേശത്തേക്കു കടക്കാൻ ശ്രമിക്കവെയാണ് പൊലീസിന്റെ കെണിയിൽ അകപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് സമൂഹമാധ്യമത്തിലുടെ പെൺകുട്ടിയുമായി അടുത്ത വിഘ്നേഷ് ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് പെൺകുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതോടെ ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്നാണ് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ പറയുന്നത്. പോക്സോ പ്രകാരം പൊലീസ് കേസെടുത്തതോടെ വിഘ്നേഷ് ഒളിവിൽ പോയി.

Related Topics

Share this story