Times Kerala

പാലക്കാട് 1365 പേര്‍ക്ക് കൂടി കോവിഡ്

 
പാലക്കാട് 1365 പേര്‍ക്ക് കൂടി കോവിഡ്

പാലക്കാട്: പാലക്കാട് ജില്ലയില്‍ ശനിയാഴ്ച 1365 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 935 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 424 പേർ, 4 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും. 2054 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8481പേർക്ക് പരിശോധന നടത്തിയതിലാണ് 1365 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

Related Topics

Share this story