Times Kerala

തൃശ്ശൂരില്‍ അമ്മയെ മാനസിക രോഗിയായ മകന്‍ വെട്ടി കൊലപ്പെടുത്തി

 
തൃശ്ശൂരില്‍ അമ്മയെ മാനസിക രോഗിയായ മകന്‍ വെട്ടി കൊലപ്പെടുത്തി

തൃശൂര്‍: തൃശ്ശൂരില്‍ അമ്മയെ മാനസിക രോഗിയായ മകന്‍ കൊലപ്പെടുത്തി. വരന്തരപ്പിള്ളിയില്‍ ആണ് സംഭവം നടന്നത് .വരന്തരപ്പള്ളി കച്ചേരിക്കടവില്‍ കിഴകൂടല്‍ പരേതനായ ജോസിന്‍റെ ഭാര്യ മണി എന്ന എല്‍സി (74) ആണ് മരിച്ചത്.സംഭവത്തിൽ വരന്തരപ്പിള്ളി പോലീസ് മകനെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ മകന്‍ ജോര്‍ജ് (44) ആണ് കൊലപ്പെടുത്തിയത്. അയല്‍വാസിയായ സ്‌ത്രീയാണ്‌ ഇന്ന് രാവിലെ എല്‍സിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം പഞ്ചായത്ത് അംഗത്തെ ഉടന്‍ തന്നെ അറിയിക്കുകയും തുടര്‍ന്ന് പൊലീസിലും അറിയിച്ചു.

Related Topics

Share this story