Times Kerala

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ബലാത്‌സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ

 
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ബലാത്‌സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ

ദിസ്‌പൂർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കൊക്രാജർ ജില്ലയിലെ അഭയകുട്ടി പ്രദേശത്തെ വനത്തിനുള്ളിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചമുതൽ പെൺകുട്ടികളെ കാണാനില്ലായിരുന്നു. അതേസമയം, പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതായും തുടർന്ന് കൊല്ലപ്പെടുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊക്രാജർ സിവിൽ ആശുപത്രിയിലേക്കയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story