Times Kerala

ഐഷക്ക് എതിരെയുള്ള കേസ് പിൻവലിക്കണം; പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

 
ഐഷക്ക് എതിരെയുള്ള കേസ് പിൻവലിക്കണം; പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

കവരത്തി : രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തകയും, ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഐഷക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്,

ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ
-ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണം.
ആയിഷ സുൽത്താനയുമായി ഇന്ന്
ടെലിഫോണിലൂടെ സംസാരിച്ചു.
ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ
പേരിൽ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഈ പോരാട്ടത്തിൽ ആയിഷ തനിച്ചല്ല,
രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാൻ എല്ലാവിധ പിന്തുണയും ആയിഷയ്ക്ക് വാഗ്ദാനം ചെയ്തു.
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഇക്കാര്യത്തിൽ യോജിച്ച പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.

Related Topics

Share this story