Times Kerala

മുംബൈയിൽ കനത്ത മഴ തുടരുന്നു

 
മുംബൈയിൽ കനത്ത മഴ തുടരുന്നു

മുംബൈ:മുംബൈയിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ പലയിടങ്ങളിലും 98 മിലിമീറ്റർ വരെ മഴ രേഖപ്പെടുത്തി. വെള്ളക്കെട്ടിനെ തുടർന്ന് സർബർബൻ സർവീസുകൾ ചിലത് റദ്ദാക്കി. ബസ് സർവീസുകളും തടസ്സപെട്ടു. ശക്തമായ കാറ്റിൽ പലയിടത്തും മരം കടപുഴകി വീണു. നാളെ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുംബൈയിൽ ഓറഞ്ച അലേർട്ടും നാളെ റെഡ് അലെർട്ടുമാണ്.

Related Topics

Share this story