Times Kerala

ശ്യാം മെറ്റാലിക്‌സ് ഐപിഒ 14ന്

 
ശ്യാം മെറ്റാലിക്‌സ് ഐപിഒ 14ന്

കൊച്ചി: പ്രമുഖ ഉരുക്കു നിര്‍മാണകമ്പനിയായ ശ്യാം മെറ്റാലിക്‌സ് ആന്‍ഡ് എനര്‍ജിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) തിങ്കളാഴ്ച ആരംഭിക്കും. ജൂണ്‍ 16 വരെ അപേക്ഷിക്കാം. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 303-306 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ചുരുങ്ങിയ ലോട്ട് 45 ഓഹരികളുടെതാണ്. ശേഷം 45ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. ഓഹരി വില്‍പ്പനയിലൂടെ 909 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 657 കോടി രൂപ പുതിയ ഓഹരികളിലൂടെയും 252 കോടി ഓഹരി വില്‍പ്പനയിലൂടെയും സമാഹരിക്കും. ഈ തുക കമ്പനിയുടെയും സബ്‌സിഡിയറികളുടേയും 470 കോടി രൂപയുടെ കടം തീര്‍ക്കാനും മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും.

Related Topics

Share this story