Times Kerala

കോട്ടയം ജില്ലയില്‍  560  പേർക്ക് കോവിഡ് 

 
കോട്ടയം ജില്ലയില്‍  560  പേർക്ക് കോവിഡ് 

കോട്ടയം:  ജില്ലയില്‍  560 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 558 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി.  പുതിയതായി 5807 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.64 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 259 പുരുഷന്‍മാരും 244 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.259 പേര്‍ രോഗമുക്തരായി. 5258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ  188344 പേര്‍ കോവിഡ് ബാധിതരായി. 181430 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ  31548   പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Related Topics

Share this story