Times Kerala

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴ

 
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴ

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 16 വരെ വിവിധ ജില്ലകളിൽ യെല്ലോ,ഓറഞ്ച അലെർട്ടുകൾ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശം,നദി തീരങ്ങൾ,ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കാനും നിർദേശം.

Related Topics

Share this story