Times Kerala

ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ നാല് മരണം

 
ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ നാല് മരണം

ശ്രീനഗർ: ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാരും രണ്ട് പ്രദേശവാസികളും ഉൾപ്പെടെ നാല് പേർ മരിച്ചു. ജമ്മു കശ്മീരിലെ സോപോറിലാണ് സംഭവം. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്കും പരിക്കുണ്ട്. സോപോറിലെ പ്രധാന ചൗക്കിലാണ് അക്രമം ഉണ്ടായത്.

പോലീസിന്റെ പട്രോളിംഗ് സംഘത്തിന് നേരെ തീവ്രവാദികൾ വെടി ഉതിർക്കുകയായിരുന്നു. രണ്ട് പോലീസുകാരും രണ്ട് നാട്ടുകാരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീവ്രവാദികൾക്കായി തിരച്ചിൽ തുടരുകയാണ്.

Related Topics

Share this story