Times Kerala

പാകിസ്ഥാനില്‍ ബസ് അപകടത്തില്‍ 23 മരണം; 10 പേരുടെ നില ഗുരുതരം

 
പാകിസ്ഥാനില്‍ ബസ് അപകടത്തില്‍ 23 മരണം; 10 പേരുടെ നില ഗുരുതരം

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബസ് അപകടത്തില്‍പ്പെട്ട് 23 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30ലേറെ പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ഖുസ്ദാര്‍ ജില്ലയിലെ ഖാര്‍ഗിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി സിന്ധ് പ്രവിശ്യയിലെ ലാര്‍ക്കാന ജില്ലയില്‍ നിന്ന് ഖുസ്ദാറിലേക്ക് പോകുകയായിരുന്ന ബസ് അതിവേഗത്തില്‍ വളവ് തിരിയുന്നതിനിടെ റോഡരികിലെ ചെളിക്കുണ്ടില്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. യാത്രക്കാരിൽ ചിലർ ബസിന് മുകളിലിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത്. സംഭവത്തെത്തുടർന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ഖുസ്ദാറിലെ ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story