Times Kerala

സക്കര്‍ബര്‍ഗ് ഫേസ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരും

 
സക്കര്‍ബര്‍ഗ് ഫേസ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരും

ന്യൂയോര്‍ക്: മാര്‍ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരും. അദ്ദേഹത്തെ താഴെയിറക്കാനുള്ള ഓഹരി ഉടമകളുടെ നീക്കം പരാജയപ്പെട്ടു. ചെയര്‍മാനെ നിശ്ചയിക്കുന്നതിന് കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ നടന്ന വോട്ടെടുപ്പ് സക്കര്‍ബര്‍ഗ് അതിജീവിച്ചു.

നിലവില്‍ ഫേസ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനവും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സ്ഥാനവും വഹിക്കുന്നത് സക്കര്‍ബര്‍ഗാണ്. ഓഹരി ഉടമകളില്‍ ആരെല്ലാം സക്കര്‍ബര്‍ഗിനെതിരെനിന്നു എന്ന് വ്യക്തമല്ല. മറ്റ് ഓഹരി ഉടമകള്‍ എതിര്‍ത്താലും സക്കര്‍ബര്‍ഗിന് വോട്ടെടുപ്പ് അതിജീവിക്കാനാവുമെന്ന് വ്യക്തമായിരുന്നു.

Related Topics

Share this story