Times Kerala

ഔദ്യോഗിക രേഖകളില്ലാതെ പാകിസ്​താനിൽ കഴിഞ്ഞ യുവതി അറസ്​റ്റില്‍

 
ഔദ്യോഗിക രേഖകളില്ലാതെ പാകിസ്​താനിൽ കഴിഞ്ഞ യുവതി അറസ്​റ്റില്‍

ബംഗളൂരു: ഔദ്യോഗിക രേഖകളില്ലാതെ ഉത്തരകന്നട ഭട്​കലില്‍ കഴിയുകയായിരുന്ന പാകിസ്​താന്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭട്​കല്‍ നവായത്ത്​ കോളനിയിലെ മുഹ്​യുദ്ദീന്‍ റുഖുദ്ദീന്റെ ഭാര്യ ഖദീജ മെഹ്​റിന്‍ (33) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾ 2014ല്‍ ദുബൈയില്‍വെച്ച്‌​ വിവാഹിതരായിരുന്നു. 2015ല്‍ ഭര്‍ത്താവിനൊപ്പം യുവതി ടൂറിസ്​റ്റ്​ വിസയില്‍ ഇന്ത്യയിലേക്ക്​ കടക്കുകയായിരുന്നെന്ന്​ ഉത്തരകന്നട എസ്​.പി ശിവപ്രകാശ്​ ദേവരാജു പറഞ്ഞു. ഇവർക്ക് 3 മക്കളുണ്ട്. യുവതി വ്യാജരേഖകള്‍ ഹാജരാക്കി ആധാര്‍ കാര്‍ഡ്​, റേഷന്‍ കാര്‍ഡ്​, പാന്‍ കാര്‍ഡ്​ അടക്കമുള്ളവ എടുത്തതായി ക​ണ്ടെത്തി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ​ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയത്.

Related Topics

Share this story