Times Kerala

ഒരു മാസം പ്രായമായ കുഞ്ഞിനെ ഗോവ സർക്കാർ മെഡിക്കൽ കോളജിൽ നിന്നും അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയി

 
ഒരു മാസം പ്രായമായ കുഞ്ഞിനെ ഗോവ സർക്കാർ മെഡിക്കൽ കോളജിൽ നിന്നും അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയി

പനാജി: ഗോവയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഒരു മാസം പ്രായമായ കുഞ്ഞിനെ അപരിചിതയായ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിൽ ഗോവ പോലീസ് അന്വേഷണം ആരംഭിച്ചതായും പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടിയുടെ അമ്മയുടെ പക്കൽ നിന്നും പണം താഴെ വീണുപോയിട്ടുണ്ടെന്ന് പറഞ്ഞ് അവരുടെ ശ്രദ്ധ തിരിച്ച് പ്രതിയായ അപരിചിതയായ ഒരു സ്ത്രീ കുട്ടിയെ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. അതേസമയം, കുട്ടിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തിരുന്നില്ലെന്നും അതിനാൽ തങ്ങൾക്ക് ഒരു ഉത്തരവാദിത്വവുമില്ല എന്നും ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ പ്രതികരിച്ചു.

Related Topics

Share this story