Times Kerala

മധ്യപ്രദേശിലെ മന്ദസോറില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

 
മധ്യപ്രദേശിലെ മന്ദസോറില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

മധ്യപ്രദേശ്: മധ്യപ്രദേശിലെ മന്ദസോറില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു. സംഭവശേഷം കാണാതായ യുവാവിനായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ജൂണ്‍ 16 നായിരിന്നു സംഭവം. യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കിയ ശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവശേഷം യുവാവിനെ കാണില്ലെന്നാണ് വിവരം. യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിനും ലഭ്യമായിട്ടില്ല.

Related Topics

Share this story