Times Kerala

എറണാകുളത്ത് ഏഴുകിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ പിടിയിൽ

 
എറണാകുളത്ത് ഏഴുകിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ പിടിയിൽ

എറണാകുളം: കൊച്ചിയില്‍ രണ്ടുകേസുകളിലായി ഏഴുകിലോയോളം കഞ്ചാവ് പിടികൂടി. ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന അഞ്ചരക്കിലോ കഞ്ചാവുമായി തമിഴ്‌നാട് കടലൂര്‍ സ്വദേശിയായ ശങ്കര്‍ നാരായണ സ്വാമിയാണ് എറണാകുളം നോര്‍ത്തില്‍ നിന്ന് പോലീസ് പിടിയിലായത്. ഇരുപത്തിമൂവായിരംരൂപയ്ക്ക് ആന്ധ്രപ്രദേശില്‍നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍ക്കാനായിരുന്നു ലക്ഷ്യം. എറണാകുളം കണ്ടെയ്നര്‍ റോഡില്‍ ആനവാത്തലില്‍നിന്ന് കാറില്‍ കടത്തുകയായിരുന്ന ഒന്നരക്കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സണ്ണി ജോസഫിനെ വരാപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. തേയില, സോപ്പുപൊടി എന്നിവയുടെ പായ്ക്കറ്റിനുള്ളലാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

Related Topics

Share this story