Times Kerala

ചത്തീസ്‌ഗഡിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്‌ത രണ്ടാനച്ഛൻ അറസ്റ്റിൽ

 
ചത്തീസ്‌ഗഡിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്‌ത രണ്ടാനച്ഛൻ അറസ്റ്റിൽ

റായ്‌പൂർ: ചത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്‌ത രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ മൂന്ന് വർഷമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് കുട്ടിയുടെ മൂത്ത സഹോദരിയായ 16കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോംഗർഗഡ് സ്വദേശിയായ 31 കാരനായ പ്രതിയയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പീഡന വിവരം ആരോടും വെളിപ്പെടുത്തരുതെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Topics

Share this story