Times Kerala

മുട്ടില്‍ മരംമുറിക്കേസ്: ഉന്നതതല അന്വേഷണസംഘത്തെ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐപിഎസ് നയിക്കും

 
മുട്ടില്‍ മരംമുറിക്കേസ്: ഉന്നതതല അന്വേഷണസംഘത്തെ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐപിഎസ് നയിക്കും

തിരുവനന്തപുരം,: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുന്ന മുട്ടില്‍ മരം മുറിക്കേസിന്റെ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസ്. നയിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കേസിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവുമെന്നും സംയുക്ത അന്വേഷണമാണ് നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് പുറത്തിറക്കിയത്.

Related Topics

Share this story