Times Kerala

യൂറോ കപ്പ്; ഉദ്‌ഘാടന മത്സരത്തിൽ തുർക്കിയെ തകർത്ത് ഇറ്റലി

 
യൂറോ കപ്പ്; ഉദ്‌ഘാടന മത്സരത്തിൽ തുർക്കിയെ തകർത്ത് ഇറ്റലി

യൂറോ കപ്പ് ഫുട്ബോൾ ഉദ്‌ഘാടന മത്സരത്തിൽ തുർക്കിയെ തകർത്ത് ഇറ്റലി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തുർക്കിയെ പരാജയപ്പെടുത്തിയത്. ആദ്യപകുതി ഗോൾരഹിതമായ മത്സരത്തിൽ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. മെറീഹ് ഡെമിറൽ, സിറോ ഇമ്മോബിൽ, ലോറെൻസോ ഇൻസൈൻ എന്നിവരാണ് ഇറ്റലിയ്ക്കായി ഗോളുകൾ നേടിയത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇറ്റലിയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ തുർക്കി നിരയ്ക്ക് സാധിച്ചില്ല. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ വെയിൽസ്‌ സ്വിട്സർലാൻഡിനെയും ഡെൻമാർക്ക്‌ ഫിൻലന്റിനെയും ബെൽജിയം റഷ്യയെയും നേരിടും.

Related Topics

Share this story