Times Kerala

രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഐഷ സുൽത്താനയ്ക്കെതിരെ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതൊന്നുമല്ലല്ലോ; പിന്തുണയുമായി വി ടി ബൽറാം

 
രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഐഷ സുൽത്താനയ്ക്കെതിരെ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതൊന്നുമല്ലല്ലോ; പിന്തുണയുമായി വി ടി ബൽറാം

കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ സിനിമാ പ്രവർത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം സംഭവത്തിൽ ഐഷയ്ക്ക് പിന്തുണയേറുന്നു. സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹംതൻ്റെനിലപാട് വ്യക്തമാക്കിയത്.

ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

എത്ര ബാലിശമായ കാരണങ്ങൾ വെച്ചാണ് “രാജ്യദ്രോഹം” പോലുള്ള ഗുരുതരമായ കേസുകൾ ചാർജ് ചെയ്യപ്പെടുന്നത്! കള്ളനോട്ടടിയോ കുഴൽപ്പണമോ വർഗീയ കലാപമോ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതോ ഒന്നുമല്ല, ഒരു ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശമാണ് ”രാജ്യദ്രോഹ”മായി മാറുന്നത്.
ഇന്ത്യ ഒരു ജനാധിപത്യം തന്നെയാണോ?

അതേസമയം, ആയിഷ സുൽത്താനയക്ക് പിന്തുണ അറിയിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി. മുതിർന്ന നേതാക്കൾ അടക്കം 12 പേരാണ് രാജി വച്ചത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും ആയിഷയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദും രാജി വച്ചിട്ടുണ്ട്. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷയ്ക്ക് എതിരെ കവരത്തി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുത്ത്ത്.

Related Topics

Share this story