Times Kerala

സാരിയിൽ ഗ്യാസ് സിലിണ്ടർ പൊക്കി ‘സ്വാട്ട്സ്’ ചെയ്ത് യുവതി; വീഡിയോ വൈറൽ

 
സാരിയിൽ ഗ്യാസ് സിലിണ്ടർ പൊക്കി ‘സ്വാട്ട്സ്’ ചെയ്ത് യുവതി; വീഡിയോ വൈറൽ

സാരി ധരിച്ചു കൊണ്ട് സ്‌ക്വാട്ട്‌സ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡംബലുകള്‍ കയ്യില്‍ പിടിച്ച് പലരും സ്‌ക്വാട്ട്‌സ് ചെയ്യാറുണ്ടെങ്കിലും വീഡിയോയിലുള്ള യുവതി കൈയ്യിലെടുത്തിരിക്കുന്നത് ഒരു ഗ്യാസ് സിലിണ്ടറാണ് എന്നതാണ് പ്രത്യേകത. ഭാരമേറിയ ഗ്യാസ് സിലിണ്ടര്‍ രണ്ട് കൈകള്‍ കൊണ്ടും പൊക്കി പിടിച്ച് കൂളായി സ്‌ക്വാട്ട്‌സ് ചെയ്യുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. സാരി ധരിച്ചിട്ടും ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് യുവതി ഈ കിടിലന്‍ വര്‍ക്കൗട്ട് ചെയ്യുന്നത്.

Related Topics

Share this story