Times Kerala

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്ര നേതൃത്വം

 
ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്ര നേതൃത്വം. ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ എന്ത് പ്രതികരണം വേണമെന്ന് തീരുമാനം എടുക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും സംസ്ഥാന ഘടകം ചര്‍ച്ച ചെയ്ത് നിലപാടിലെത്തണമെന്നും സിപിഎം കേന്ദ്ര നേതൃത്വം പറയുന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറി പദവി ഒഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചുവെന്നു വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം. രാജി സന്നദ്ധത കോടിയേരി സിപിഎം കേന്ദ്ര നേതൃത്വത്തെയോ സീതാറാം യെച്ചൂരിയേയോ അറിയിച്ചിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു.

Related Topics

Share this story