Times Kerala

കുളിമുറിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

 
കുളിമുറിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

ചേര്‍ത്തല : കുളിക്കുന്നതിനിടെ കുളിമുറിയില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. ഡ്രീം ലാന്‍ഡ്​ ട്രാവല്‍ ഏജന്‍സി ഉടമയായ മായിത്തറ കൃഷ്ണ വീട്ടില്‍ സിറാജിൻറെയും, ഷൈമോളുടെയും ഏകമകള്‍ ദേവിക പാര്‍വ്വതി (20) ആണ് മരിച്ചത്.പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് . ഒരാഴ്ച മുൻപാണ് കുളിമുറിയില്‍ തെന്നി വീണ് വാഷ് ബെയ്സിനില്‍ തലയിടിച്ചത് .തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്.

Related Topics

Share this story