Times Kerala

സംസ്ഥാനത്ത് തൊഴിലില്ലായ്മ‍ രൂക്ഷം; സര്‍ക്കാര്‍

 
സംസ്ഥാനത്ത് തൊഴിലില്ലായ്മ‍ രൂക്ഷം; സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാണെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. കൂടാതെ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു .അതെസമയം 2021 മെയ് മാസത്തെ കണക്കനുസരിച്ച്‌ സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചുകളില്‍ 37.71 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ചില്‍ ഇത് 34.24 ലക്ഷം ആയിരുന്നു. മെയ്മാസത്തെ കണക്ക് പ്രകാരം 11 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് കാണിക്കുന്നത് . 2020 മാര്‍ച്ചില്‍ ഇത് 10 ശതമാനമായിരുന്നു.

Related Topics

Share this story