Times Kerala

പത്തു വര്‍ഷക്കാലം ഒറ്റമുറിക്കുള്ളില്‍ ഒളിച്ചു കഴിയേണ്ടി വരിക. അതും പ്രണയത്തിനു വേണ്ടി…. റഹ്‌മാനെ കുറ്റവാളിയാക്കാന്‍ പാടില്ല, അവര്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ ; പിന്തുണയുമായി ബിന്ദു അമ്മിണി

 
പത്തു വര്‍ഷക്കാലം ഒറ്റമുറിക്കുള്ളില്‍ ഒളിച്ചു കഴിയേണ്ടി വരിക. അതും പ്രണയത്തിനു വേണ്ടി…. റഹ്‌മാനെ കുറ്റവാളിയാക്കാന്‍ പാടില്ല, അവര്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ ; പിന്തുണയുമായി ബിന്ദു അമ്മിണി

പാലക്കാട്: സ്നേഹത്തിലായ അയല്‍വാസിയായ യുവാവിന്റെ വീട്ടില്‍ വീട്ടുകാരോ പുറംലോകമോ അറിയാതെ 11 വര്‍ഷം യുവതി ഒളിച്ചുതാമസിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിചിത്രജീവിതം വിശ്വസിക്കാനാവാതെ ഞെട്ടലിലാണ്​ ഏവരും. അയിലൂര്‍ കാരക്കാട്ട് പറമ്ബിലെ റഹ്മാന്‍ (34) എന്ന യുവാവിനെ നെന്മാറ പൊലീസ് കസ്​റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.മാതാപിതാക്കളും സഹോദരിയുമുള്ള വീട്ടില്‍ ത​ന്റെ മുറിയിലാണ്, അയല്‍വാസിയായ സജിത (28) എന്ന യുവതിയെ റഹ്​മാന്‍ പത്തു വര്‍ഷം ഒളിപ്പിച്ചുതാമസിപ്പിച്ചത്. അതേസമയം ഇരുവരുടെയും പ്രണയത്തെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയും മറ്റുമായി നിരവധി പേര്‍ രംഗത്തുവരുമ്ബോള്‍ വിഷയത്തില്‍ റഹ്മാനെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.എന്നാല്‍ റഹ്‌മാനെയും സജിതയെയും പിന്തുണച്ചുകൊണ്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പ് വഴി രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ റഹ്‌മാനെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത്.

ബിന്ദു അമ്മിണിയുടെ വാക്കുകൾ,

നിങ്ങൾ പറയുന്ന തടവറയിലേക്ക് സ്വയം നടന്നുകയറി മറ്റുള്ളവരുടെ കണ്ണിൽ പ്പെടാതെ സ്വയം തടവിൽ ക്കഴിഞ്ഞ സജിത സ്വാതന്ത്ര്യത്തെക്കാൾ മൂല്യം കല്പിച്ചത് പ്രണയത്തിനാവാം. അതവളുടെ ചോയ്സ് ആയിരുന്നു ആ തടവറയിൽ യിൽ നിന്നും പുറത്തു കടക്കാൻ കഴിയുമായിരുന്നിട്ടും അവൾ അതിൽ ആനന്ദം കണ്ടെങ്കിൽ നമ്മുടെ യുക്തിക്കൊന്നും ഒരു വിലയുമില്ല.
ഞാൻ സ്വാതന്ത്ര്യത്തിനു കൂടുതൽ വില കൽപ്പിക്കുന്ന ആളാണ്‌. എന്നാൽ സജിത അത് വേണ്ടെന്നു വെച്ച് അവരുടെ പ്രണയത്തിനായി ജീവിച്ചെങ്കിൽ, അതിൽ രോക്ഷം കൊള്ളുന്നതിലൊരു യുക്തിയുമില്ല.
പത്തു വർഷക്കാലം ഒറ്റമുറിക്കുള്ളിൽ ഒളിച്ചു കഴിയേണ്ടി വരിക. അതും പ്രണയത്തിനു വേണ്ടി. റഹ്മാനെ കുറ്റവാളി ആക്കി ചിലർ ചിത്രീകരിച്ചു കണ്ടു. ഇവിടെ സജിത എന്ന സ്ത്രീ അനുഭവിച്ച എല്ലാ വിഷമങ്ങളും ഉൾക്കൊണ്ടു തന്നെ പ്രായപൂർത്തി ആയ മാനസിക ആരോഗ്യമുള്ള രണ്ടു വ്യക്തികൾ സ്വതന്ത്രമായി എടുത്ത തീരുമാനം ആയത് കൊണ്ടും വ്യവസ്ഥയുടെ ഇരകൾ ആയത് കൊണ്ടും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവർക്കൊപ്പം നിൽക്കാനാവില്ല. ചില സന്തോഷങ്ങൾ അത്രമേൽ പ്രിയപ്പെട്ടതാവുമ്പോൾ ആണ് മറ്റുചിലഅടിസ്ഥാനസ്വാതന്ത്ര്യങ്ങൾ പോലും ഉപേക്ഷിക്കുന്നത്. മതവും സമൂഹവും എല്ലാം കൂടി അടിച്ചേൽപ്പിച്ച വിലക്കുകൾ മറികടക്കുവാൻ അവർ അവരുടെ തന്നെ പത്തു വർഷത്തെ സ്വാതന്ത്ര്യമാണുപേക്ഷിച്ചത്. ഇനി എങ്കിലും അവർ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ.
ആശംസകൾ Sajitha and Rahman 🌹

Related Topics

Share this story