Times Kerala

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന,ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

 
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന,ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന,ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. നായകൻ കോലിയുടെ നേതൃത്വത്തിലുള്ള സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിനായി പോയിരിക്കുന്നതിനാലാണ് ധവാൻ ടീമിനെ നയിക്കുന്നത്. സഞ്ജുവിനെ കൂടാതെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി താരം ആർസിബിയുടെ ദേവ്‌ദത്ത് പടിക്കലും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഭുവനേശ്വർ കുമാറാണ് ഉപനായകൻ. വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ഇഷാൻ കിഷനും ടീമിലുണ്ട്. ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ യുവനിര മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുക. ജൂലൈയിലാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം.

ഇന്ത്യൻ ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്‌വദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ട്യ, നിതീഷ് റാണ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), യുവേന്ദ്ര ചാഹൽ, രാഹുൽ ചഹാർ, കെ ഗൗതം, ക്രുനാൽ പാണ്ട്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, നവദീപ് സെയ്നി, ചേതൻ സക്കറിയ

നെറ്റ് ബൗളേഴ്‌സ്: ഇഷാൻ പട്ടേൽ, സന്ദീപ് വാര്യർ, ആർഷ്ദീപ് സിംഗ്, സായി കിഷോർ, സിമാർജിത് സിങ്

Related Topics

Share this story