Times Kerala

ബയോ വെപ്പണ്‍ പരാമര്‍ശം : ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

 
ബയോ വെപ്പണ്‍ പരാമര്‍ശം : ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

കൊച്ചി: ലക്ഷദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്‍റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ലക്ഷദ്വീപ് അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ കെ.പ​ട്ടേലിനെ ജൈവായുധം അഥവാ ബയോവെപ്പണെന്ന്​ വിശേഷിപ്പിച്ച സംഭവത്തിലാണ്​ പരാതി. മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പ​ട്ടേലെന്ന ബയോവെപ്പണ്‍ പ്രയോഗിച്ചത് എന്നായിരുന്നു ആയിഷ സുല്‍ത്താന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. ഇത് വിവാദമായതോടെ രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ല പ്രഫുല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ്​ താന്‍ ആ പരാമര്‍ശം നടത്തിയതെന്ന്​ ആയിഷ സുല്‍ത്താന വ്യക്​തമാക്കിയിരുന്നു.

Related Topics

Share this story