Times Kerala

തെലങ്കാനയിൽ 13 കോടി രൂപ വിലവരുന്ന വ്യാജ മുളക് വിത്തുകൾ പിടികൂടി

 
തെലങ്കാനയിൽ 13 കോടി രൂപ വിലവരുന്ന വ്യാജ മുളക് വിത്തുകൾ പിടികൂടി

ഹൈദരാബാദ്: 13 കോടി രൂപ വിലവരുന്ന വ്യാജ മുളക് വിത്തുകൾ പിടികൂടി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ ശിവ റെഡ്ഡി എന്നയാളുടെ പക്കൽ നിന്നുമാണ് കോടികളുടെ വ്യാജ വിത്തുകൾ പിടിച്ചെടുത്തത്. ഹൈദരാബാദിലെ വനസ്ഥലിപുരത്തെ ദ്വാരക വിത്ത് എന്ന പേരിൽ 15 തരം വ്യാജ വിത്തുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ ദ്വാരക സീഡ്‌സ് അക്കൗണ്ടന്‍റ് യാദഗിരി, റീജിണൽ മാനേജർ ലക്ഷ്‌മ റെഡ്ഡി എന്നിവരെയും വ്യാജ വിത്തുകൾ നിർമ്മിച്ച് വിൽക്കുന്ന അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Related Topics

Share this story