Times Kerala

സുശാന്തിന്‍റെ കഥ പറയുന്ന ‘ന്യായ്: ദ ജസ്റ്റിസ്’ ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

 
സുശാന്തിന്‍റെ കഥ പറയുന്ന ‘ന്യായ്: ദ ജസ്റ്റിസ്’ ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ കഥ പറയുന്ന സിനിമ ന്യായ്: ദ ജസ്റ്റിസ് എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി കോടതി തള്ളി. സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണത്തെ ആസ്പദമാക്കിയുള്ള ചിത്രം തടയണമെന്ന പിതാവ് കൃഷ്ണ കിഷോര്‍ സിങിന്‍റെ ഹര്‍ജിയാണ് ഡല്‍ഹി ഹൈകോടതി തള്ളിയത്.
ചിത്രവുമായി ബന്ധപ്പെട്ട റോയല്‍റ്റിയെ പറ്റിയുള്ള വിവരങ്ങളും ലൈസന്‍സിങ്, ലാഭ വിഹിതം എന്നിവയെ കുറിച്ചുള്ള രേഖകള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

Related Topics

Share this story