Times Kerala

‘ഫേക്ക് അലര്‍ട്ട്’ ; ക്ലബ് ഹൗസ് വ്യാജനെതിരെ മഞ്ജു വാര്യര്‍ രംഗത്ത്

 
‘ഫേക്ക് അലര്‍ട്ട്’ ; ക്ലബ് ഹൗസ് വ്യാജനെതിരെ മഞ്ജു വാര്യര്‍ രംഗത്ത്

പൃഥ്വിരാജ്, ആസിഫ് അലി, നിവിന്‍ പോളി എന്നീ യുവതാരങ്ങള്‍ക്ക് പിന്നാലെ നടി മഞ്ജുവാര്യരുടെ പേരിലും ക്ലബ് ഹൗസില്‍ വ്യാജ പ്രൊഫൈല്‍.’ഫേക്ക് അലർട്ട് എന്ന കുറിപ്പോടെ മഞ്ജു വാര്യർ തന്നെയാണ് തന്റെ വ്യാജനെ തുറന്നു കിട്ടിയിരിക്കുന്നത്. വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടും നടി പങ്കുവച്ചിട്ടുണ്ട്. ക്ലബ്‌ഹൗസും വ്യാജന്മാരുംചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഇതില്‍ അം​ഗമായത്. എന്നാൽ പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, അസിഫ് അലി, ദുൽഖർ തുടങ്ങിയ താരങ്ങൾ തങ്ങളുടെ പേരിലുള്ള വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകൾക്കെതിരെ രം​ഗത്തെത്തിയിരുന്നു.

Related Topics

Share this story