Times Kerala

തിരുവനന്തപുരം തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തിൽ പത്തിൽ അധികം കുട്ടികൾക്ക് കോവിഡ്

 
തിരുവനന്തപുരം തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തിൽ പത്തിൽ അധികം കുട്ടികൾക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തിൽ പത്തിൽ അധികം കുട്ടികൾക്ക് കോവിഡ്. ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എല്ലാവര്ക്കും പരിശോധന നടത്തിയത്. രോഗബാധയേറ്റ് കുട്ടികളെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഐഎംജിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കുമാണ് കുട്ടികളെ മാറ്റിയത്. നാല് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചു. സമ്പർക്കമുള്ള മറ്റ് കുട്ടികളെ നിരീക്ഷണത്തിലാക്കി. സംസ്ഥാന ശിക്ഷക്ഷേമ സമിതി ഓഫീസ് താത്കാലികമായി അടച്ചു.

Related Topics

Share this story