Times Kerala

യുഎഇയിൽ 2190 കോവിഡ് കേസുകൾ കൂടി

 
യുഎഇയിൽ 2190 കോവിഡ് കേസുകൾ കൂടി

അബുദാബി: യുഎഇയിൽ 2190 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,91,613 ആയി. 18,936 സജീവ കേസുകൾ രാജ്യത്ത് ഉണ്ട്. 2132 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,70,960 ആയി.

കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1717 ആയി. 2,40,744 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

Related Topics

Share this story