Times Kerala

15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ ആപ്പിള്‍ തിരിച്ചുവിളിക്കുന്നു

 
15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ ആപ്പിള്‍ തിരിച്ചുവിളിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: പഴയ 15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ ആപ്പിള്‍ തിരിച്ചുവിളിക്കുന്നു. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ പ്രധാനമായും വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്‌പ്ലേയോടുകൂടിയ മാക് ബുക്ക് പ്രോകളിലാണ് ബാറ്ററി പ്രശ്‌നമുള്ളത്. സീരിയല്‍ നമ്ബര്‍ പരിശോധിച്ചാല്‍ ഇക്കാര്യം കണ്ടെത്താം.

പ്രശ്‌നമുള്ള 15 ഇഞ്ച് മാക്ബുക്ക് പ്രോയിലെ ബാറ്ററി ആപ്പിള്‍ സൗജന്യമായി മാറ്റി നല്‍കും. apple.com/support/15-inch-macbook-pro-battery-recall എന്ന വെബ്‌പേജില്‍ നിങ്ങളുടെ മാക് ബുക്കിന്റെ ബാറ്ററി മാറ്റേണ്ടതുണ്ടോ എന്നും ബാറ്ററി എങ്ങനെ മാറ്റണമെന്നും അറിയാം.

Related Topics

Share this story