Times Kerala

കെനിയയിൽ സ്ഫോടനം; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

 
കെനിയയിൽ സ്ഫോടനം; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

നെയ്റോബി: വടക്കുകിഴക്കൻ കെനിയയിലെ മണ്ടേര പ്രവിശ്യയിൽ ബുധനാഴ്‌ച വൈകുന്നേരം ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. റോഡരികിൽ സ്ഥാപിച്ചിരുന്ന ഐഇഡി സ്ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം.അൽ-ഷഹാബ് തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എട്ടോളം യാത്രക്കാരുമായി പോവുകയായിരുന്ന കെനിയ വൈൽഡ് ലൈഫ് സർവീസസ് വാഹനത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനുമാണ് പരിക്കേറ്റിരിക്കുന്നതെന്നുമാണ് ഔദ്യോഗിക വിവരം.

Related Topics

Share this story