Times Kerala

നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക; ബോഡി ഷെയ്മിംഗിനെതിരെ സനൂഷ

 
നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക; ബോഡി ഷെയ്മിംഗിനെതിരെ സനൂഷ

കൊച്ചി: മലയാളത്തിലടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ് സനൂഷ സന്തോഷ്. അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നു പറയുന്നതിലൂടെയും ആരാധകരെ നേടിയ താരം കൂടിയാണ് സനൂഷ. പലപ്പോഴും താരം തന്റെ നിലപാടുകൾ തുറന്നു പറയുന്നതിലൂടെ സൈബർ ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിച്ച് സനൂഷ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നാണ് സനൂഷ ഫേസ്ബുക്കില്‍ കുറിച്ചത്.

എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനൂഷ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,’ സനൂഷ ഫേസ്ബുക്കിലെഴുതി.

Related Topics

Share this story