Times Kerala

ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ചരക്ക്‌ ട്രക്കിലേക്ക്‌ ബസ്‌ ഇടിച്ച് നാല്‌ മരണം

 
ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ചരക്ക്‌ ട്രക്കിലേക്ക്‌ ബസ്‌ ഇടിച്ച് നാല്‌ മരണം

ലക്‌നൗ: യു.പിയിലെ ചലേസറിൽ ബസ്‌ ട്രക്കിലിടിച്ച്‌ നാല്‌ പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റു ഇതിൽ ചിലരുടെ നില ഗുരുതരമാണ്‌. ഉത്തർപ്രദേശ് സ്വദേശികളായ മണി (60), റേഷം (65) ,മണ്ഡലേശ്വർ (28),നരേന്ദ്ര സിങ്‌ ചൗഹാൻ (52) എന്നിവരാണ്‌ അപകടത്തിൽ മരിച്ചത്‌. ആഗ്രയിൽ നിന്നും കാൺപൂരിലേക്ക്‌ പോവുകയായിരുന്ന ബസ് ചലേസർ ഫ്ലൈഓവറിന്‌ സമീപം നിർത്തിയിട്ടിരുന്ന ചരക്ക്‌ ട്രക്കിലേക്ക്‌ ഇടിക്കുകയായിരുന്നു . അപകടത്തിൽ പരിക്കേറ്റവരെ എസ്‌എൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story