Times Kerala

24 മണിക്കൂറിനിടെ 6,148 മരണങ്ങൾ; രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്

 
24 മണിക്കൂറിനിടെ 6,148 മരണങ്ങൾ; രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്

ന്യൂഡൽഹി: കോവിഡ്  രണ്ടാം തരംഗത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,148 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വ്യാഴാഴ്‌ച 94,052 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,91,83,121 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,51,367 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,76,55,493 ആയി ഉയർന്നു.

Related Topics

Share this story