Times Kerala

ഏഴു ദിവസത്തെ വാക്സിന്‍ ഡ്രൈവ്, സ്വന്തം ​ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വാക്സിനെത്തിച്ച്‌ മഹേഷ് ബാബു

 
ഏഴു ദിവസത്തെ വാക്സിന്‍ ഡ്രൈവ്, സ്വന്തം ​ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വാക്സിനെത്തിച്ച്‌ മഹേഷ് ബാബു

സ്വന്തം ​ഗ്രാമത്തിലുള്ളവര്‍ക്കായി സൗജന്യ വാക്സിന്‍ വിതരണം ചെയ്ത് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു.
ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കുമാണ് വാക്സിന്‍ നല്‍കിയത്. കൂടാതെ ഇതിനായി ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വാക്സിനേഷന്‍ ഡ്രൈവും ​ഗ്രാമത്തില്‍ നടത്തി.ആന്ധ്ര ഹോസ്പിറ്റല്‍സുമായി ചേര്‍ന്നാണ് വാക്സിന്‍ വിതരണം നടപ്പിക്കിയത്.മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് ഈ വിവരം അറിയിച്ചത്. ​ഗ്രാമവാസികള്‍ വാക്സിന്‍ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്‍തിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത നന്ദി പറഞ്ഞു.

Related Topics

Share this story