Times Kerala

വാഹന പരിശോധനക്കിടെ കാറിലെത്തി പോലീസിന് നേരെ ആക്രമണം; ഒരു യുവാവ് പിടിയില്‍

 
വാഹന പരിശോധനക്കിടെ കാറിലെത്തി പോലീസിന് നേരെ ആക്രമണം; ഒരു യുവാവ് പിടിയില്‍

കൊച്ചി : വാഹന പരിശോധനക്കിടെ കാറിലെത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഭവം .ഒരാള്‍ പിടിയിൽ .ലോക്ഡൗണിന്റെ ഭാഗമായി കളക്ടറേറ്റ് ജങ്ഷനിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു സമീപം ബാരിക്കേഡ് ഉപയോഗിച്ച്‌ റോഡ് ബ്ലോക്ക് ചെയ്തായിരുന്നു വാഹന പരിശോധന.മനക്കടവ് ഭാഗത്തുനിന്ന് എത്തിയ കാര്‍ തടഞ്ഞ പൊലീസ് സംശയം തോന്നിയപ്പോള്‍ കാറിനകത്തു പരിശോധന നടത്തി. ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണെന്നു സംശയം തോന്നിയതിനാല്‍ യുവാക്കളെ ചോദ്യം ചെയ്യുന്നതിനിടെ കാറിന്റെ മുഭാഗത്ത് ഇടതുവശത്തെ സീറ്റില്‍ ഇരുന്ന യുവാവ് സിവില്‍ പോലീസ് ഓഫീസറെ ചവിട്ടി വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. മറ്റൊരാള്‍ കാറിലാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത് .

Related Topics

Share this story