Times Kerala

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും; അരുണാചൽ പ്രദേശിൽ ഭാഗിഗമായി ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്

 
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും; അരുണാചൽ പ്രദേശിൽ ഭാഗിഗമായി ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. മൂന്നു മിനിറ്റും 51 സെക്കൻഡുമായിരിക്കും ഗ്രഹണത്തിന്റെ ദൈർഘ്യമെന്ന് നാസയുടെ വെബ്സൈറ്റിൽ പറയുന്നു. ഉച്ചക്ക് 01.42നും 06.41നും ഇടയ്ക്കായിരിക്കും സൂര്യഗ്രഹണം. ഭാഗിക ഗ്രഹണമാണ് നടക്കുക, സൂര്യന്റെ ഒരു ഭാഗം മാത്രമായിരിക്കും മറയുക. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.

അതേസമയം, വടക്കൻ ഹെമിസ്‌ഫെറിൽ ഉള്ളവർക്ക് മാത്രമാണ് ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം കാണാൻ സാധിക്കുകയുള്ളു. ഈ പൂർണ സൂര്യ ഗ്രഹണത്തെ റിങ് ഓഫ് ഫയർ എന്നും അറിയപ്പെടാറുണ്ട്. നാസ നൽകുന്ന വിവരം അനുസരിച്ച് കാനഡ, ഗ്രീൻലാൻഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് സൂര്യഗ്രഹണം കാണാൻ സാധിക്കുന്നത്. ചില രാജ്യങ്ങളിൽ ഭാഗികമായും സൂര്യ ഗ്രഹണം കാണാൻ സാധിക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ മാത്രമേ സൂര്യ ഗ്രഹണം കാണാൻ സാധിക്കുകയുള്ളു. അരുണാചൽ പ്രദേശ് പ്പോലെയുള്ള കിഴക്കൻ പ്രദേശങ്ങളായിലാണ് സൂര്യഗ്രഹണം കാണാൻ സാധിക്കുന്നത്. ഈ സൂര്യ ഗ്രഹണത്തിന് ചന്ദ്രൻ സൂര്യനെ 97 ശതമാനം മൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Topics

Share this story