Times Kerala

ആലപ്പുഴ നഗരസഭയുള്‍പ്പടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പരിശോധന നിരക്ക് 15 ശതമാനത്തിനു മുകളില്‍

 
ആലപ്പുഴ നഗരസഭയുള്‍പ്പടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പരിശോധന നിരക്ക് 15 ശതമാനത്തിനു മുകളില്‍

ആലപ്പുഴ: ജില്ലയില്‍ 14 തദ്ദേശസ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍.) 15 ശതമാനത്തിന് മുകളില്‍. ജൂണ്‍ രണ്ട് മുതല്‍ ജൂണ്‍ എട്ട് വരെയുള്ള ഏഴുദിവസത്തെ കണക്കുകള്‍ പ്രകാരമാണിത്. പട്ടണക്കാട് പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ളത്- 29.46 ശതമാനം. ഒരാഴ്ചയ്ക്കിടെ 577 പേരെ പരിശോധിച്ചപ്പോള്‍ 170 പേര്‍ കോവിഡ് പോസിറ്റീവായി. ആലപ്പുഴ നഗരസഭയില്‍ 15.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചയ്ക്കിടെ 5456 പേരെ പരിശോധിച്ചപ്പോള്‍ 841 പേര്‍ കോവിഡ് പോസിറ്റീവായി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന മറ്റു തദ്ദേശ സ്ഥാപനങ്ങള്‍: പുളിങ്കുന്ന് (20.59), ചേന്നം പള്ളിപ്പുറം (20.43), കൃഷ്ണപുരം (18.86), മാരാരിക്കുളം തെക്ക് (17.22), ചെറിയനാട് (16.55), മാന്നാര്‍ (16.51), ചേര്‍ത്തല (16.50), തണ്ണീര്‍മുക്കം (16.46), തഴക്കര (16.46), മുതുകുളം (15.85), കായംകുളം മുനിസിപ്പാലിറ്റി (15.57), പുന്നപ്ര വടക്ക് (15.22), ഭരണിക്കാവ് (14.55).

Related Topics

Share this story