Times Kerala

വീട്ടുകാർ സംശയിക്കാതിരിക്കാൻ മാനസിക വിഭ്രാന്തിയുള്ളപോലെ പെരുമാറി, സ്വിച്ചിട്ടാല്‍ ലോക്കാകുന്ന വാതില്‍ ഒരുക്കി, ദിവസവും പ്ലേറ്റ് നിറയെ ചോറും ജഗ്ഗ് നിറയെ ചായയും വേണം: സജിതയെ റഹ്‌മാന്‍ 10 വര്‍ഷം ഒളിപ്പിച്ച കഥ കേട്ട് ഞെട്ടൽ മാറാതെ കുടുംബവും പോലീസും

 
വീട്ടുകാർ സംശയിക്കാതിരിക്കാൻ മാനസിക വിഭ്രാന്തിയുള്ളപോലെ പെരുമാറി, സ്വിച്ചിട്ടാല്‍ ലോക്കാകുന്ന വാതില്‍ ഒരുക്കി, ദിവസവും പ്ലേറ്റ് നിറയെ ചോറും ജഗ്ഗ് നിറയെ ചായയും വേണം: സജിതയെ റഹ്‌മാന്‍ 10 വര്‍ഷം ഒളിപ്പിച്ച കഥ കേട്ട് ഞെട്ടൽ മാറാതെ കുടുംബവും പോലീസും

അയിലൂർ: 10 വർഷത്തോളം പുറംലോകം അറിയാതെ തന്റെ കാമുകിയെ മുറിക്കുള്ളിൽ സൂക്ഷിച്ച കാമുകനെ കുറിച്ചാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നത്. സമാനതകളില്ലാത്തെ പ്രണയബന്ധമായിരുന്നു ഇരുവരുടെയും എന്ന് തന്നെ പറയാം. പാലക്കാട് അയിലൂര്‍ കാരക്കാട്ട്പറമ്ബിലെ റഹിമാന്‍ എന്ന യുവാവാണ് അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന ശുചിമുറി പോലുമില്ലാത്ത ചെറിയ വീട്ടില്‍ അവര്‍ പോലും അറിയാതെ തന്റെ കാമുകിയായ യുവതിയെ ഒളിപ്പിച്ച്‌ ജീവിച്ചത്.

2010 ഫെബ്രുവരി മുതലാണ് സജിതയെന്ന യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഫലം ഒന്നുമുണ്ടായില്ല. അതേസമയം, നാടുമുഴുവൻ സാജിതയെ അന്വേഷിക്കുമ്പോൾ യുവതിയെ താലി കെട്ടി റഹിമാന്‍ സ്വന്തം വീട്ടിലെ സ്വന്തം മുറിയില്‍ താമസിപ്പിച്ചു. 2010 ഫെബ്രുവരിയാണ് സാഹസികത നിറഞ്ഞ പ്രണയകഥയുടെ തുടക്കം തുടക്കം. 24കാരനായ റഹ്മാന്‍ 18കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും കുടുംബം വിവാഹത്തിന് അനുകൂലിക്കില്ല എന്ന് മനസിലായതോടെ സജിത വീടുവിട്ടിറങ്ങി റഹ്മാന്റെയടുത്തെത്തി. ചെറിയ വീട്ടീല്‍ ശൗചാലയം പോലുമില്ലാത്ത മുറിയിലാണ് റഹ്മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ യുവതി ഇത്രയും കാലം താമസിച്ചത്. യുവാവ് പുറത്തിറങ്ങുമ്ബോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച്‌ പൂട്ടും. ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. ഇതുവഴി ഭക്ഷണമെത്തിക്കും. രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സജിതയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റഹ്മാനെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നു. പക്ഷേ പൊലീസിന് ഒന്നും കിട്ടിയില്ല.റഹ്മാന്റെ മൊഴിയിൽ സംശയങ്ങളും തോന്നിയില്ല.

എന്നാല്‍ ഇത്രയും കാലം തങ്ങള്‍ക്കിടയില്‍ ആരുമറിയാതെ ഒരാള്‍ കൂടി ജീവിച്ചിരുന്നു എന്ന അത്ഭുതത്തിലും, അതോടൊപ്പം ഞെട്ടലിലുമാണ് റഹിമാന്റെ വീട്ടുകാർ. ഇരു വീടുകളും തമ്മില്‍ 150 മീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. ന്ന് മാസങ്ങള്‍ക്ക് മുമ്ബ് റഹിമാനെയും വീട്ടില്‍ നിന്ന് കാണാതായിരുന്നു. അതിന്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഇന്നലെ റഹ്മാന്റെ സഹോദരന്‍ ബഷീര്‍ റഹിമാനെ ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന അവസ്ഥയില്‍ കണ്ടത്. റഹിമാന്റെ പിതാവിന്റെ ബൈക്കായിരുന്നു റഹിമാന്‍ ഉപയോഗിച്ചിരുന്നത്. ലോറി ഡ്രൈവറായ ബഷീറിനെ കണ്ട റഹിമാന്‍ സ്പീഡില്‍ ബൈക്കോടിച്ച്‌ പോയി. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ റഹ്മാനെ കസ്റ്റഡിയിലെടുത്തു. ഇതോടെ പൊലീസ് റഹിമാനെ ചോദ്യം ചെയ്തു. . പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് താന്‍ വിത്തിലശ്ശേരിയില്‍ വാടകക്ക് താമസിക്കുകയാണെന്നും തന്നോടൊപ്പം 10 വര്‍ഷം മുമ്ബ് കാണാതായ സജിതയുണ്ടെന്നും റഹിമാന്‍ വെളിപ്പെടുത്തിയത്.

ഇലക്‌ട്രിക് ജോലികളിൽ അഗ്രഗണ്യനായ റഹിമാന്‍ ഒളിജീവിതത്തിനായി നടത്തിയതെല്ലാം സിനിമാക്കഥയെ വെല്ലും തിരക്കഥയായിരുന്നു ഒരുക്കിയിരുന്നതും. മുറിയ്ക്കകത്തും പുറത്തും പുതിയ ചില പ്രത്യേക സിസ്റ്റങ്ങള്‍ അദ്ദേഹം ഘടിപ്പിച്ചു. ഒരു സ്വിച്ചിട്ടാല്‍ ലോക്കാവും വിധം വാതിലിന്റെ ഓടാമ്ബല്‍ തനിയെ അടയും. രണ്ടു വയറുകള്‍ മുറിയ്ക്ക് പുറത്തേക്കിട്ടു. മുറിയ്ക്ക് പുറത്തേക്കിട്ട വയറുകള്‍ തൊട്ടാല്‍ ഷോക്കടിക്കും എന്നു ഭീഷണിപ്പെടുത്തി. മാനസിക വിഭ്രാന്തിയാണ് എന്നായിരുന്നു വീട്ടുകാരുടെ സംശയം.അതിനാൽ തന്നെ അവർ റഹമാനെ ചോദ്യം ചെയ്യാനും നിന്നില്ല. ജനല്‍ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി മരത്തിന്റെ തടി ഘടിപ്പിച്ചു. വാതിലിനു പുറകിലായി ഒരു ടീപോയ് ചേര്‍ത്തുപിടിപ്പിച്ചു.കുടുംബത്തൊടൊപ്പമിരുന്ന് ഇന്നുവരെ ഭക്ഷണം കഴിക്കാതെ ആവശ്യമായത് പ്ലേറ്റില്‍ വിളമ്ബി മുറിയില്‍ കൊണ്ടുചെന്ന് സജിതയ്‌ക്കൊപ്പമിരുന്ന് കഴിക്കും. ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗില്‍ ചായ എടുത്തു കൊണ്ടു മുറിയിലേക്ക് പോകും. വീടിനു പുറത്തിറങ്ങുമ്ബോള്‍ മുറിയുടെ വാതില്‍ പൂട്ടിയിടും. മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. മൂന്നു മാസം മുന്‍പ് ഇവര്‍ വീടുവിട്ടിറങ്ങി വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താമസം. നിലവില്‍ വിത്തിലാശ്ശേരിയിലെ വാടക വീട്ടിലാണ് ഇരുവരുമുള്ളത്. ഇരു വീട്ടുകാരും ഇരുവരെയും സ്വീകരിക്കാന്‍ തയ്യാറാണ്. എങ്കിലും വാടക വീട്ടില്‍ താമസിക്കാനാണ് ഇരുവരും ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

Related Topics

Share this story