Times Kerala

യൂറോ കപ്പ് ഫുട്ബോളിന് നാളെ തുടക്കം

 
യൂറോ കപ്പ് ഫുട്ബോളിന് നാളെ തുടക്കം

ആരാധകരെ ആവേശത്തിലാക്കി യൂറോ കപ്പിന് നാളെ തുടക്കം. ജൂൺ 11 മുതൽ ജൂലൈ 11 വരെയാണ് യൂറോ കപ്പ്. ഉദ്‌ഘാടന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഇറ്റലി തുർക്കിയെ നേരിടും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 നടക്കേണ്ടിയിരുന്ന യൂറോ കപ്പ് ഈ വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 24 ടീമുകളാണ് കിരീട ലക്ഷ്യവുമായി യൂറോ കപ്പ് പോരാട്ടത്തിനിറങ്ങുന്നത്.

11 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഉദ്‌ഘാടന മത്സരം റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് നടക്കുക. നാളെ രാത്രി 12.30നാണ് ഇറ്റലി- തുർക്കി മത്സരം. യൂറോ കപ്പിലെ നിലവിലെ ചാമ്പ്യന്മാർ സൂപ്പർതാരം ക്രിസ്റ്റിയാനോയുടെ പോർച്ചുഗലാണ്. ആവേശകരമായ നിരവധി പോരാട്ടങ്ങളാണ് യൂറോ കപ്പിൽ ആരാധകരെ കാത്തിരിക്കുന്നത്.

Related Topics

Share this story