Times Kerala

ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

 
ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: സർക്കാർ ബിജെപി നേതാക്കളെ കള്ളക്കേസ് ചുമത്തി വേട്ടയാടുന്നുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഓൺലൈൻ ആയി തൃശൂർ പോലീസ് ക്ലബിന് മുന്നിൽ നടക്കുന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യും. പ്രതിഷേധ ജ്വാല തൃശൂർ ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ തെളിയിക്കും.

ബിജെപിയുടെ ആരോപണം അന്വേഷണം പുരോഗമിക്കുന്നത് സംസ്ഥാന സർക്കാരിന്റെ താത്പര്യപ്രകാരമാണെന്നാണ്. വിവിധ മണ്ഡലങ്ങളിലെ പ്രതിഷേധ പരിപാടികളിൽ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

Related Topics

Share this story